കോട്ടായി പഞ്ചായത്തിൽ കുടിവെള്ളവിതരണം മുടങ്ങുന്നത്​ പതി​വെന്ന്​

കോട്ടായി: ഗ്രാമപഞ്ചായത്തിൽ വേനലിന്‍റെ തുടക്കത്തിൽതന്നെ കുടിവെള്ള വിതരണം മുടങ്ങുന്നത്​ പതിവാകുന്നു. 15 വാർഡുകളുള്ള പഞ്ചായത്തിൽ എല്ലാ വാർഡുകളിൽനിന്ന്​ പരാതി പ്രളയമാണ്. പല പ്രദേശങ്ങളിലും പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നത്​ വിതരണത്തെ ബാധിക്കുന്നതായി നാട്ടുകാർ പറയുന്നു​. ഗ്രാമപഞ്ചായത്തിൽ എല്ലാ വാർഡുകളിലും കുടിവെള്ള വിതരണം ഉറപ്പുവരുത്തുന്നതിനും പൈപ്പുകൾ അറ്റകുറ്റപ്പണി നടത്താനും ചുമതലയുള്ളത് ഒറ്റ വ്യക്തിക്കാണ്​. ഇയാൾ അവധിയെടുത്താൽ പഞ്ചായത്തിലെ കുടിവെള്ള വിതരണം താറുമാറാകും. പതിറ്റാണ്ടുകളായി ഒറ്റ വ്യക്തിയെ ആശ്രയിച്ച് കുടിവെള്ളം വിതരണം നടത്തുന്ന പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥക്കെതിരെ പരക്കെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.