വടക്കഞ്ചേരി: വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പാലക്കാട് പാലന ആശുപത്രിയിലേക്ക് ഡയാലിസിസ് യൂനിറ്റിന് ആറു ലക്ഷം കൈമാറി. കഴിഞ്ഞ ദിവസം കുട്ടികളുടെ ആദ്യകുർബാന സ്വീകരണ ശുശ്രൂഷകൾക്ക് എത്തിയ രൂപത സഹായമെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കലാണ് ആറു ലക്ഷം രൂപയുടെ ചെക്ക് ആശുപത്രി ഡയറക്ടർ ഫാ. വാൾട്ടർ തേലപ്പിള്ളി സി.എം.ഐക്ക് കൈമാറിയത്. ഇടവകയുടെ നേതൃത്വത്തിൽ രണ്ട് കുടുംബങ്ങൾക്ക്കൂടി വീടുകൾ നിർമിച്ചു നൽകുന്ന പ്രവൃത്തികൾ നടന്നുവരുകയാണ്. ചിത്രം വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന ഇടവകയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പാലന ആശുപത്രിയിലേക്ക് ഡയാലിസിസ് യൂനിറ്റിനുള്ള ആറു ലക്ഷം രൂപയുടെ ചെക്ക് രൂപത സഹായമെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ, ആശുപത്രി ഡയറക്ടർ ഫാ. വാൾട്ടർ തേലപ്പിള്ളി സി.എം.ഐക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.