റോഡ്​ ഉദ്ഘാടനം

പട്ടാമ്പി: പട്ടാമ്പി വെറ്ററിനറി ഹോസ്പിറ്റൽ-മുതുതല റോഡി​ൻെറ നിർമാണോദ്ഘാടനം മന്ത്രി ജി. സുധാകരൻ ഓൺലൈനായി നിർവഹിച്ചു. മുഹമ്മദ് മുഹസിൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. സാങ്കേതിക റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്സിക്യൂട്ടിവ് ഇൻജിനിയർ സി. ശങ്കരൻ സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. ശിലാഫലകം അനാച്ഛാദനം മുഹമ്മദ് മുഹസിൻ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ലക്ഷ്മിക്കുട്ടി, ഗ്രാമപഞ്ചായത്തംഗങ്ങളായ പി. രോഹിത്ത്, പി.ഡി. സുബീഷ്, സി.പി.എം ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ, ചേംബർ ഓഫ് കോമേഴ്സ് വൈസ് പ്രസിഡൻറ്​ വി. കോയണ്ണി എന്നിവർ സംസാരിച്ചു. നഗരസഭ വൈസ് ചെയർമാൻ ടി.പി. ഷാജി സ്വാഗതവും അസിസ്​റ്റൻറ്​ എൻജിനിയർ (പൊതുമരാമത്ത്) എസ്.എസ്. ബാബുരാജ് നന്ദിയും പറഞ്ഞു. ചിത്രം Pt b 162. വെറ്റററിനറി ഹോസ്പിറ്റൽ-മുതുതല റോഡ് നിർമാണോദ്ഘാടന ശിലാഫലകം മുഹമ്മദ് മുഹസിൻ എം.എൽ.എ അനാഛാദനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.