കോട്ടായി: മലമ്പുഴ കാഡ കനാൽ തകർന്ന് വെള്ളം ഒഴുകി അയ്യംകുളം-വലിയപറമ്പ് റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം ദുഷ്കരമായി. റോഡിൽ വെള്ളം കെട്ടിനിന്ന് വലിയ കുഴികൾ രൂപപ്പെട്ടു. വർഷങ്ങളായി കാഡ കനാൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ കാർഷികാവശ്യത്തിനുള്ള വെള്ളം റോഡിലടക്കം ഒഴുകി നശിക്കുകയാണെന്ന് കർഷകർ പറഞ്ഞു. തകർന്ന കനാൽ അറ്റകുറ്റപ്പണി നടത്തി നവീകരിക്കണമെന്ന് വർഷങ്ങളായി കർഷകരും നാട്ടുകാരും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, അധികൃതർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നാണ് പരാതിയുയരുന്നത്. പടം - E-mail PE- PRY - 2 കനാൽ ജലം അയ്യംകുളം-വലിയപറമ്പ് റോഡിൽ കെട്ടി നിൽക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.