കുടിവെള്ള വിതരണം തടസ്സപ്പെടും

മണ്ണാർക്കാട്: കാരാകുറുശ്ശി കുടിവെള്ള പദ്ധതിയുടെ മുതുകുറുശ്ശി ജലസംഭരണിയിൽ നിന്നും വാഴമ്പുറം സംഭരണിയിലേക്ക് വരുന്ന പൈപ്പ് ലൈൻ പല ഭാഗത്തും പൊട്ടിയിരിക്കുന്നതിനാൽ കാരാകുറുശ്ശി പഞ്ചായത്തിൽ ശുദ്ധ ജല വിതരണം തടസ്സപ്പെടുമെന്ന് ജലഅതോറിറ്റി അസി. എൻജിനീയർ അറിയിച്ചു. മുട്ടക്കോഴി വിതരണം മണ്ണാർക്കാട്: നഗരസഭയിൽ 2020 -21 ജനകീയാസൂത്രണ പദ്ധതിയിൽ നടപ്പാക്കുന്ന മുട്ടക്കോഴി കുഞ്ഞുങ്ങളുടെ വിതരണം ഫെബ്രുവരി 19ന് രാവിലെ എട്ട്​ മുതൽ മണ്ണാർക്കാട് വെറ്ററിനറി പോളി ക്ലിനിക്കിൽ നടക്കുമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. അനുസ്മരണ സമ്മേളനം മണ്ണാർക്കാട്: അക്കിത്തം, സുഗതകുമാരി, അനിൽ പനച്ചൂരാൻ, യു.എ. ഖാദർ എന്നിവരെ യുവജന സംഘം വായനശാല കർക്കിടാംകുന്ന് അനുസ്​മരിച്ചു. മണ്ണാർക്കാട് താലൂക്ക് ലൈബ്രറി സെക്രട്ടറി പി.ഒ. കേശവ് ഉദ്​ഘാടനം ചെയ്തു. എം. അബൂബക്കർ അധ്യക്ഷത വഹിച്ചു. പി.എം. ശ്രീജ, പി. സുകുമാരൻ മാസ്​റ്റർ, ദീപു, കെ. മുഹമ്മദ് അഷ്റഫ്, പി.എം. മധു, ലൈബ്രേറിയൻ മാലിനി എന്നിവർ സംസാരിച്ചു. വിസ്മയ, അയന എന്നീ വിദ്യാർഥികൾ കവിതാലാപനം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.