തേഞ്ഞിപ്പലം: പിതാവിൻെറ ശിക്ഷണത്തിൽ അദ്ദേഹത്തിൻെറ വഴി പിന്തുടർന്ന് മക്കൾ. ജൂനിയർ മീറ്റ് അണ്ടർ 16 ബോയ്സ് വിഭാഗത്തിൽ മുഹമ്മദ് നിഹാൽ ഒന്നാം സ്ഥാനം നേടിയത് സ്കൂളിലെ കായികാധ്യാപകൻ കൂടിയായ ഉപ്പ കിനാങ്ങാട്ടിൽ സൈനുദ്ദീൻ നൽകിയ പരിശീലനത്തിലാണ്. സൈനുദ്ദീൻെറ മകളും സ്കൂൾ മീറ്റ്, യൂനിവേഴ്സിറ്റി മീറ്റ് മെഡൽ ജേത്രിയുമായ നിജില സീനിയർ ചാമ്പ്യൻഷിപ്പിലും മത്സരിച്ചു. പാലക്കാട് തിരുവേഗപ്പുറ പൈലിപ്പുറം സ്വദേശികളാണിവർ. നടുവട്ടം ഗവ. ജനത എച്ച്.എസ്.എസ് എട്ടാം ക്ലാസ് വിദ്യാർഥിയാണ് നിഹാൽ. 45.50 മീറ്റർ എറിഞ്ഞാണ് സ്വർണം നേടിയത്. നിജിലയും പത്താം ക്ലാസ് വരെ പഠിച്ചത് ഇതേ സ്കൂളിലായിരുന്നു. 1982 സംസ്ഥാന സ്കൂൾ മീറ്റിലെ ഡിസ്കസ് ത്രോ മെഡൽ ജേതാവ് കൂടിയായ പിതാവിന് കീഴിൽ നിജില ഹാമർ ത്രോ താരമായി മെഡലുകൾ നേടി. ഇപ്പോൾ കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എം.എസ്.സി സുവോളജി വിദ്യാർഥിനിയും കൈപ്പുറം ജസീലുദ്ദീൻെറ സഹധർമിണിയുമാണ്. ആബിദയാണ് നിഹാലിൻെറയും നിജിലയുടെയും മാതാവ്. സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലെ സ്ഥിരം മെഡൽ ജേതാവാണ് സൈനുദ്ദീനിപ്പോൾ. ഇദ്ദേഹവും സഹോദരങ്ങളും നാട്ടിലെ അറിയപ്പെടുന്ന മുങ്ങൽ വിദഗ്ധരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.