ഫുട്​ബാൾ മേള: മണ്ണാർക്കാട് ജേതാക്കൾ

ചെർപ്പുളശ്ശേരി: കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റിയുടെ വിദ്യാഭ്യാസ സംരക്ഷണ ജാഥയുടെ പ്രചാരണാർഥം ജില്ല കമ്മിറ്റി അധ്യാപക ഫുട്ബാൾ മേള സംഘടിപ്പിച്ചു. ടൂർണമൻെറിൽ മണ്ണാർക്കാട് ഉപജില്ല ടീം ജേതാക്കളായി. ചെർപ്പുളശ്ശേരി ഉപജില്ലക്കാണ് രണ്ടാം സ്ഥാനം. ജില്ല പ്രസിഡൻറ്​ സിദ്ദീഖ് പാറോക്കോട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നാസർ തേളത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ ട്രോഫികൾ വിതരണം ചെയ്തു. ജില്ല ഭാരവാഹികളായ ഹംസത്ത് മാടാല, സി. ഖാലിദ്, ഒ. കുഞ്ഞുമുഹമ്മദ്, ടി. സത്താർ, സലീം നാലകത്ത്, കെ.എ. മനാഫ്, കെ. നൗഷാദ്, എ. അബൂബക്കർ, സി.പി. റിയാസ്, ടൂർണമൻെറ് കൺവീനർ അൽത്താഫ് മംഗലശ്ശേരി എന്നിവർ സംസാരിച്ചു. 20ന് ജില്ലയിലെത്തുന്ന ജാഥക്ക് മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, വല്ലപ്പുഴ, പട്ടാമ്പി എന്നിവിടങ്ങളിൽ സ്വീകരണം നൽകും. ( ചിത്രം ch py o2 കെ.എസ്.ടി.യു.ആധ്യാപക ഫുട്ബാൾ ജേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി ട്രോഫി സമ്മാനിക്കുന്നു.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.