കാർ മതിലിലിടിച്ച്​ തലകീഴായി മറിഞ്ഞു

നെന്മാറ: നെന്മാറ-കരിമ്പാറ റോഡിൽ ചാത്തമംഗലം കൊല്ലയങ്കാട് ഇറക്കത്തിൽ നിയന്ത്രണം തെറ്റിയ കാർ മതിലിലിടിച്ച് തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച ഉച്ചക്ക്​ ശേഷമായിരുന്നു സംഭവം. സമീപത്തെ വീട്ടുമതിലും തകർന്നു. കാറോടിച്ചിരുന്ന മരുതഞ്ചേരി പൂഞ്ചേരി സ്വദേശി ജിജോ, കാറിൽ സഞ്ചരിച്ചിരുന്ന സാറാമ്മ എന്നിവർക്ക് നിസ്സാര പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ പോയി തിരിച്ചുവരുമ്പോഴാണ് അപകടം. പ്രദേശവാസികളുടെ സഹായത്തോടെയാണ്​ കാറിനകത്തുള്ളവരെ പുറത്തെടുത്തത്​. കാർ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഉയർത്തി റോഡരികിലേക്ക് മാറ്റി. ചിത്രം: PEW3 NMR നെന്മാറ-കരിമ്പാറ റോഡിൽ തലകീഴായി മറിഞ്ഞ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.