അയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ചു; പ്രതി കീഴടങ്ങി

മുതലമട: അയൽവാസിയെ വെട്ടിപ്പരിക്കേൽപിച്ച് യുവാവ് പൊലീസിൽ കീഴടങ്ങി. പോത്തമ്പാടം പത്തിച്ചിറ കോളനിയിൽ ഉദയനാണ്​ (45) വെ​ട്ടേറ്റത്. സംഭവത്തെ തുടർന്ന്​ അയൽവാസിയായ ശെൽവൻ കൊല്ലങ്കോട് പൊലീസ്​ സ്​റ്റേഷലെത്തി കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്​ച രാവിലെ 7.30ഓടെയാണ് സംഭവം. കുടിവെള്ള പദ്ധതിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കമാണ് വെട്ടലിൽ കലാശിച്ചതെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു. തലക്കും കഴുത്തിനും പരിക്കേറ്റ ഉദയനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.