വാളയാറിൽ നടപടിയില്ലെങ്കിൽ തല മുണ്ഡനം ചെയ്​ത്​ ജനങ്ങളിലേക്കിറങ്ങും ^മാതാവ്​

വാളയാറിൽ നടപടിയില്ലെങ്കിൽ തല മുണ്ഡനം ചെയ്​ത്​ ജനങ്ങളിലേക്കിറങ്ങും -മാതാവ്​ കഞ്ചിക്കോട്: വാളയാറിൽ പീഡിപ്പിച്ചു കൊലചെയ്യപ്പെട്ട പെൺകുഞ്ഞുങ്ങൾക്ക് നീതി ഉറപ്പാക്കാൻ സർക്കാറിന് കഴിയില്ലെന്നുറപ്പായ സാഹചര്യത്തിൽ കുട്ടികളുടെ മാതാവ്​ തല മുണ്ഡനം ചെയ്യുമെന്ന് വാളയാർ നീതി സമരസമിതി വാർത്തസമ്മേളത്തിൽ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടക്കുന്ന ദിവസംവരെ സോജനും ചാക്കോയും അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ ചെയ്യാത്തപക്ഷം അതി​ൻെറ പിറ്റേന്ന് പന്തലിനുമുന്നിൽ മാതാവ്​ തല മുണ്ഡനം ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.