ഉറൂസിന് തുടക്കം

ചെർപ്പുളശ്ശേരി: പൊട്ടച്ചിറ അൻവരിയ്യ അറബിക് കോളജ് സ്ഥാപകരായ അജ്മീർ ഫഖീർ മീരാൻ ഔലിയ, സയ്യിദ ഫാത്തിമ ബീവി എന്നിവരുടെ ഉറൂസിന്​ തുടക്കമായി. അൻവരിയ്യ സെക്രട്ടറി ഖാദി സി. മുഹമ്മദ് മുസ്‌ലിയാർ പതാക ഉയർത്തി. മൈത്ര അബൂബക്കർ ബാഖവി മഖാം സിയാറത്തിന് നേതൃത്വം നൽകി. രാത്രി നടന്ന മജ്‌ലിസുന്നൂർ അൻവരിയ്യ പ്രിൻസിപ്പൽ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. മരക്കാർ മൗലവി മാരായമംഗലം അധ്യക്ഷത വഹിച്ചു. മുഹമ്മദലി അൻവരി പൊട്ടച്ചിറ സ്വാഗതവും ഷാഹുൽ ഹമീദ് മലയിൽ നന്ദിയും പറഞ്ഞു. സി.എ.എം.എ. കരീം, കെ. അബൂബക്കർ, അഷ്റഫ് അൻവരി പൈങ്കണ്ണിയൂർ, അഡ്വ. മുഹമ്മദലി മാറ്റാംതടം, കെല്ല മുഹമ്മദ് ഹാജി, മേലേതിൽ ഹനീഫ, മേലേതിൽ ജബ്ബാർ, വാപ്പുട്ടി ഹാജി, സുലൈമാൻ ഹാജി, ബഷീർ ഹാജി, സി.പി. സൈതലവി, മഖ്ബൂൽ തച്ചോത്ത് തുടങ്ങിയവർ പങ്കെടുത്തു. ശനിയാഴ്ച രാവിലെ 10ന്​ കുടുംബസംഗമത്തിൽ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തും. ഇബ്രാഹിം അൻവരി പഴയന്നൂർ മുഖ്യപ്രഭാഷണവും നടത്തും. രാത്രി ദുആ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി.സി. തങ്ങൾ ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും. ഏലംകുളം ബാപ്പു മുസ്‌ലിയാർ പ്രാർഥനക്ക്​ നേതൃത്വം നൽകും. ഞായറാഴ്ച മൗലിദ് പാരായണത്തോടെ കൊടിയിറങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.