വൈഗയിൽ ശ്രദ്ധ ആകർഷിച്ച്​ അതിരപ്പിള്ളി ഉത്​പന്നങ്ങൾ

തൃശൂർ: 'വൈഗ 2021' കാർഷിക മേളയുടെ ഭാഗമായി ഇൻഡോർ സ്​റ്റേഡിയത്തിൽ നടക്കുന്ന പ്രദർശനത്തിൽ ശ്രദ്ധ ആകർഷിച്ച് അതിരപ്പിള്ളി ട്രൈബൽ വാലി സ്​റ്റാൾ. 30ാം നമ്പർ സ്​റ്റാളിലാണ് ആദിവാസി കർഷകരുടെ കാർഷിക വൈവിധ്യങ്ങളുടെ കലവറ ഒരുക്കിയിരിക്കുന്നത്. അതിരപ്പിള്ളി പഞ്ചായത്തിലെ 14 ഊരുകളിലുള്ള ആദിവാസികളുടെ ഉന്നമനത്തിനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് ട്രൈബൽ വാലി പദ്ധതി. നൂറു ശതമാനം പ്രകൃതിദത്തമായ വിഭവങ്ങൾ ജൈവ, റെയിൻഫോറസ്​റ്റ് സർട്ടിഫിക്കേഷനുകൾ നടത്തി അതിരപ്പിള്ളി എന്ന ബ്രാൻറിലാണ് വിപണിയിലെത്തിക്കുന്നത്. ആദിവാസികളുടെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രൂപവത്​കരിച്ച് വിപണനം നടപ്പാക്കുന്നത് വഴി ഉല്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കുന്നു. നാൽപതോളം സ്​റ്റാളുകളിലായി വിവിധ കേന്ദ്ര-സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന കാർഷികോത്പന്നങ്ങളുടെയും നടീൽ വസ്തുക്കളുടെയും ശേഖരണമാണ് മുഖ്യ ആകർഷണീയത. വൈഗയിൽ ഇന്ന്​ 'ബി ടു ബി' മീറ്റ് തൃശൂർ: വൈഗയുടെ ഭാഗമായി കാർഷികോൽപന്നങ്ങളുടെ വിപണനവും കയറ്റുമതിയും ലക്ഷ്യം​െവച്ച് നടത്തുന്ന 'ബിസിനസ് ടീ ബിസിനസ്ദ മീറ്റ് ​ശനിയാഴ്​ച ഉച്ചക്ക് 12ന്​ ഹോട്ടൽ ഗരുഡ ഇൻറർനാഷനലിൽ തുടങ്ങും. 150ഓളം സംരംഭകരും 60ഓളം കയറ്റുമതിക്കാരും പങ്കെടുക്കും. 'ഫിക്കി'യുടെ വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തുന്ന മീറ്റ് ഉന്നത ഗുണനിലവാരമുള്ള കേരളത്തിലെ കാർഷിക മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന, കയറ്റുമതി സാധ്യതകൾ വിലയിരുത്തും. വരൾച്ച: ഹൈഡ്രോജൽ കാപ്സ്യൂളുമായി കാർഷിക സർവകലാശാല തൃശൂർ: വൈഗ പ്രദർശനശാലയിൽ വരൾച്ചയെ പ്രതിരോധിച്ച് വിളകളെ സഹായിക്കുന്ന ഹൈഡ്രോജൽ കാപ്സ്യൂൾ അവതരിപ്പിച്ച്​ കാർഷിക സർവകലാശാല. ഒരു കാപ്സ്യൂൾ അതി​ൻെറ 400 ഇരട്ടി വെള്ളം പിടിച്ചുവെക്കും. സ്​റ്റാർച്ച് ബേസ്ഡ് ഉൽപന്നമാണ്. കാപ്സ്യൂൾ ബോഡി, ഹ്യൂമൻ മെഡിസിനിൽ ഉപയോഗിക്കുന്ന ജലാറ്റിൻ ബോഡി ആയതിനാൽ അടുത്ത വലിയ മഴക്കാലത്തോടെ അലിഞ്ഞ് ഇല്ലാതാകും. തെങ്ങ്, ജാതിക്ക എന്നിവക്ക് 20ഉം കമുകിന് 10ഉം വാഴക്ക് എട്ടും പച്ചക്കറിക്ക് നാലും കാപ്സ്യൂളുകൾ വേരുപടത്തിനടുത്തേക്ക് സ്ഥാപിച്ച് മണ്ണിട്ട് മൂടി നനക്കണം. ഒരു നനക്ക്​ ആവശ്യമായ അളവ് കുറക്കുകയും രണ്ട് നനകൾ തമ്മിലുള്ള ഇടവേള കൂട്ടുകയും ചെയ്യാം. സർവകലാശാലയുടെ പട്ടാമ്പി ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന ഡോ. കെ.എം. സുനിലാണ്​ കാപ്സ്യൂൾ വികസിപ്പിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.