കരിങ്കൽ ക്വാറി: കേടുപാട്​ സംഭവിച്ച വീടുകൾ നേതാക്കൾ സന്ദർശിച്ചു

ഒറ്റപ്പാലം: വരോട് അനങ്ങൻമലയിൽ പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയുടെ പ്രവർത്തനംമൂലം കേടുപാടുകൾ സംഭവിച്ചെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും വീടുകൾ സന്ദർശിച്ചു. പ്രദേശവാസികൾക്ക് നീതി ലഭ്യമാക്കുന്നതിന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറ്​ എൻ.കെ. ജയരാജൻ, ഡോ. പി. സരിൻ, പി. മായ, എം. ഗോപൻ, ആതിര, പി.ടി. രാധ എന്നിവരടങ്ങിയ സംഘമാണ് പ്രദേശം സന്ദർശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.