ഷൊർണൂർ: ഏഴേക്കർ സ്ഥലത്തെ നെൽപ്പാടത്ത് കൊയ്ത് മെതിച്ചിട്ടിരുന്ന നെല്ലും വയ്ക്കോലും കത്തിനശിച്ചു. കണയം പൊയിലൂർ പാടശേഖരത്തിൽ ചാക്കിൽ കർഷകരായ ഷമീർ, അജു, റഷീദ് എന്നിവർ ശേഖരിച്ചുവെച്ച നെല്ലും വയ്ക്കോലുമാണ് കത്തിനശിച്ചത്. 400 കാലി ചാക്കുകൾ, എട്ട് വലിയ ടാർപോളിൻ എന്നിവയും നശിച്ചിട്ടുണ്ട്. പരിസരത്തെ പൂവക്കുഴി മുഹമ്മദിൻെറ പച്ചക്കറിത്തോട്ടത്തിലേക്കും തീ പടർന്ന് നാശനഷ്ടമുണ്ടായി. ഉച്ചക്കാണ് തീപിടിച്ചത്. തീ എങ്ങനെ പടർന്നെന്ന് വ്യക്തമല്ല. ഷൊർണൂർ പൊലീസിലും കൃഷി ഭവനിലും ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. കൃഷി ഓഫിസർ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ സ്ഥലം സന്ദർശിച്ചു. അര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തരിശ് കിടന്ന പാടത്ത് നെൽകൃഷിയിറക്കി ഈ മൂന്ന് ചെറുപ്പക്കാർ ശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.