സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു

പാലക്കാട്: വാളയാർ കേസുമായി ബന്ധപ്പെട്ട് നടത്തുന്ന സത്യഗ്രഹത്തിന് പട്ടികജാതി-വർഗ സംരക്ഷണ മുന്നണി ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മുൻ വനിത കമീഷൻ അംഗം പ്രഫ. കെ.എ. തുളസി ഉദ്ഘാടനം ചെയ്തു. കെ. മായാണ്ടി അധ്യക്ഷത വഹിച്ചു. വിജയൻ അമ്പലക്കാട്, ഗോപാലകൃഷ്ണൻ, സലീന, മാരിയപ്പൻ നീളിപ്പാറ, ശിവരാജേഷ്, കെ. വാസുദേവൻ, വിളയോടി വേണുഗോപാൽ, സി.ആർ. നീലകണ്ഠൻ എന്നിവർ സംസാരിച്ചു. ഭാരത് ഹ്യൂമൺ റൈറ്റ്സ് മിഷ്യൻ ജില്ല കമ്മിറ്റി നടത്തിയ ഉപവാസം സംസ്ഥാന ജനറൽ സെക്രട്ടറി ബിൽസൺ ഉദ്ഘാടനം ചെയ്തു. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. രവീന്ദ്രൻ, ശശി, ശരീഫ്, വാസു, പാപ്പാ സമ്പത്ത്, ജ്യോതിമണി, റാഫി, സുരേഷ്, വിപിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.