യുവാവിന് വെട്ടേറ്റു; രണ്ടുപേർ പിടിയിൽ

കൊല്ലങ്കോട്: യുവാവി​െന വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പോത്തമ്പാടം തെക്കേക്കാട് വിനേഷിനാണ് (40) ഞായറാഴ്​ച രാത്രി എട്ടരയോടെ വെട്ടേറ്റത്. കൊടുങ്ങല്ലൂർ സ്വദേശി ശരവണൻ, പോത്തമ്പാടം സ്വദേശി പ്രദീപ് എന്നിവരെ കൊല്ലങ്കോട് പൊലീസ് പിടികൂടി. മുതുകിലും കഴുത്തിനു പിറകിലും ആഴത്തിൽ മുറിവേറ്റ വിനേഷിനെ ജില്ല ആശുപത്രിയിലെത്തിച്ചു. കുടുംബവഴക്കാണ് ആക്രമണത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.