ഒറ്റപ്പാലം: യു.ഡി.എഫ് അനങ്ങനടി പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പാർലമൻെററി പാർട്ടി േനതാവ് പി. ഉണ്ണീൻ കുട്ടി അധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്കുള്ള സ്വീകരണ പരിപാടി വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു. കെ. മൊയ്തീൻ കോയ, എ. മുഹമ്മദ്കുട്ടി, സി.കെ ചാക്കോ, രാജ്മോഹൻ ഐക്യത്തിൽ, ഇ.പി. ശിഹാബ്, കെ. ഷീജ, എം.എ. റിയാസ്, എം. സുലൈഖ എന്നിവർ സംസാരിച്ചു. യു.ഡി.എഫ് കൺവീനർ എസ്. ദാസ് സ്വാഗതവും എ. മുഹമ്മദ് നൗഫൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.