കുടുംബാരോഗ്യ കേന്ദ്രത്തിൻെറ ചുറ്റുമതിൽ ഇനിയും പുനർനിർമിച്ചില്ല കൊടുവായൂർ: കൊടുവായൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻെറ ചുറ്റുമതിൽ തകർന്നിട്ട് മാസങ്ങളായിട്ടും പുനർനിർമിച്ചില്ല. നിരവധി വാഹന മോഷണക്കേസുകൾ റിപ്പോർട്ട് ചെയ്യുന്ന കൊടുവായൂരിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് ചുറ്റുമതിൽ ഇല്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. സാമൂഹിക വിരുദ്ധർ രോഗികൾക്ക് ദുരിതമുണ്ടാക്കുന്നത് തടയാൻ തകർന്ന ചുറ്റുമതിൽ പുനർനിർമിക്കേണ്ടതുണ്ട്. ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ ഉൾപ്പെടുന്ന ആശുപത്രിക്കകത്ത് കന്നുകാലികൾ തകർന്ന ചുറ്റുമതിൽ വഴി എത്തുന്നതും ദുരിതമായിട്ടുണ്ട്. ലക്ഷങ്ങൾ ചെലവഴിച്ച് ആശുപത്രി വികസനം നടത്തിയ കൊടുവായൂർ കുടുംബാരോഗ്യ കേന്ദ്രത്തിൻെറ തകർന്ന ചുറ്റുമതിൽ ഉടൻ പുനർനിർമിക്കണമെന്നാണ് പൊതു ആവശ‍്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.