ഗാന്ധിധാം-തിരുനെൽവേലി ഉത്സവകാല ​ട്രെയിൻ

പാലക്കാട്​: തിരുനെൽവേലി-ഗാന്ധിധാം പ്രതിവാര ഉത്സവകാല ​െ​ട്രയിൻ (നമ്പർ 09423) വ്യാഴാഴ്​ച സർവിസ്​ ആരംഭിക്കും. വ്യാഴാഴ്ചകളിൽ രാവിലെ 7.40ന്​ തിരുനെൽവേലിയിൽനിന്ന് പുറപ്പെട്ട്​ അടുത്ത ദിവസം പുലർച്ചെ 02.35ന്​ ഗാന്ധിധാമിൽ എത്തും. ഫെബ്രുവരി 11, 18, 25, മാർച്ച്​ നാല്​, 11, 18, 25 ഏപ്രിൽ ഒന്ന്​, എട്ട്​, 15, 22, 29 തീയതികളിലും സർവിസ്​ ഉണ്ടായിരിക്കും. ഗാന്ധിധാം-തിരുനെൽവേലി പ്രതിവാര ഉത്സവകാല ട്രെയിൻ (09424) ഫെബ്രുവരി എട്ടു മുതൽ സർവിസ്​ ആരംഭിക്കും. തിങ്കളാഴ്ചകളിൽ പുലർച്ചെ 4.40ന്​ ഗാന്ധിധാമിൽനിന്ന് പുറപ്പെട്ട്​​, അടുത്ത ദിവസം രാത്രി 11.35ന് തിരുനെൽവേലിയിൽ എത്തും. ഫെബ്രുവരി 15, 22, മാർച്ച്​ ഒന്ന്​, എട്ട്​, 15, 22, 29 ഏ​പ്രിൽ അഞ്ച്​, 12,19, 26 തീയതികളിലും സർവിസ്​ ഉണ്ടായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.