എം.ആർ. മുരളി ഇല്ലാതെ സി.പി.എം പട്ടിക; വീണ്ടും ജില്ല സെക്ര​േട്ടറിയറ്റി​െൻറ പരിഗണനക്ക്​

എം.ആർ. മുരളി ഇല്ലാതെ സി.പി.എം പട്ടിക; വീണ്ടും ജില്ല സെക്ര​േട്ടറിയറ്റി​ൻെറ പരിഗണനക്ക്​ ഷൊർണൂർ: നഗരസഭയിൽ പാർട്ടി നേതാവ്​ എം.ആർ. മുരളിയെ ഉൾപ്പെടുത്താതെയുള്ള സ്ഥാനാർഥിപട്ടികയെച്ചൊല്ലി സി.പി.എമ്മിൽ തർക്കം. സി.പി.ഐക്ക്​ നൽകിയ നാല് സീറ്റിലൊഴികെ 29 സീറ്റിലാണ് സി.പി.എം മത്സരിക്കുന്നത്. ഇതിൽ 17, 18 വാർഡുകളിലെ രണ്ട് സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ബാക്കി 27 പേരുടെ പട്ടികയാണ് ബ്രാഞ്ച്, ലോക്കൽ, ഏരിയ കമ്മിറ്റികളുടെ അംഗീകാരത്തോടെ പാലക്കാട്​ ജില്ല കമ്മിറ്റിയുടെ പരിഗണനയ്ക്കായി കഴിഞ്ഞ ദിവസം വിട്ടത്. എ.കെ. ബാലൻ ഉൾപ്പെടെയുള്ള നേതാക്കൾ ഈ പട്ടിക അംഗീകരിക്കാനാവില്ലെന്ന നിലപാടെടുത്തതോടെ അംഗീകാരം കിട്ടിയില്ല. തീരുമാനം അടിയന്തരമായി ബുധനാഴ്ച ഏരിയ കമ്മിറ്റി കൂടി പുനഃപരിശോധിക്കാനും നിർദേശിച്ചു. വീണ്ടും ഏരിയ കമ്മിറ്റി കൂടിയെങ്കിലും തീരുമാനം മാറ്റാതെ പട്ടിക വീണ്ടും ജില്ലകമ്മിറ്റിക്ക് നൽകി. ജില്ല കമ്മിറ്റി വീണ്ടും കൂടിയെങ്കിലും തീരുമാനമായില്ല. വ്യാഴാഴ്ച ചേരുന്ന ജില്ല സെക്രട്ടേറിയറ്റ് യോഗമാണ് അന്തിമ തീരുമാനമെടുക്കുക. പട്ടിക പുനഃപരിശോധിച്ചാലും ഇല്ലെങ്കിലും വിഭാഗീയത വീണ്ടും തലപൊക്കും. മുരളി പങ്കെടുക്കുന്ന യോഗങ്ങളിൽ നിന്ന് പ്രാദേശികനേതാക്കൾ വിട്ടുനിൽക്കുന്ന സ്ഥിതി വരെയുണ്ട്‌. പാർട്ടിയുടെ മുൻ ലോക്കൽ സെക്രട്ടറിയും ഷൊർണൂർ അർബൻ കോ ഓപറേറ്റിവ് ബാങ്ക് ജനറൽ മാനേജരുമായ ഇ.കെ. ജയപ്രകാശിനെയാണ് പ്രാദേശിക നേതൃത്വം ചെയർമാൻ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.