ഡോ. പി. സരിൻ ഉൾപ്പെടെ മൂന്നുപേർക്ക് കോവിഡ്

ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി. സരിൻ ഉൾ​െപ്പടെ മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സരിൻ കഴിഞ്ഞ പത്ത് ദിവസമായി ഒറ്റപ്പാലത്തെ വീട്ടിൽ ക്വാറൻറീനിൽ കഴിയുകയായിരുന്നു. പനമണ്ണ, മനിശ്ശേരി സ്വദേശികളാണ് മറ്റു രണ്ടുപേർ. കണ്ണമ്പ്രയിൽ 11 പേർക്ക്​ വടക്കഞ്ചേരി: കണ്ണമ്പ്രയിൽ നടന്ന ആൻറിജൻ പരിശോധനയിൽ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ വടക്കഞ്ചേരി സ്​റ്റേഷനിലെ ഒരു അഡീഷനൽ എസ്.ഐയും ഉൾപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.