തണൽ മരം വെട്ടാനുള്ള ശ്രമം നാട്ടുകാർ ഇടപെട്ട് തടഞ്ഞു

തണൽ മരം വെട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്ത് ഓഫിസിന് മുന്നിലെ തണൽ മരങ്ങൾ വെട്ടാൻ നടത്തിയ ശ്രമം നാട്ടുകാരിൽ ചിലർ ഇടപെട്ട് തടഞ്ഞു. പൊതുഅവധി ദിവസമായ ഞായറാഴ്​ച രാവിലെയാണ് രണ്ട് തൊഴിലാളികളെത്തി മരം മുറിക്കുന്നതി​ൻെറ ഭാഗമായി കൊമ്പുകൾ വെട്ടിയത്. ബന്ധപ്പെട്ടവർ ആരുമില്ലാതെ നടക്കുന്ന മരം വെട്ടിനെതിരെ പ്രതിഷേധവുമായി സ്​ഥലത്തെത്തിയ നാട്ടുകാരോട് പഞ്ചായത്ത് പ്രസിഡൻറും സെക്രട്ടറിയും നിർദേശിച്ചതിനെ തുടർന്നാണ് മരം മുറിക്കുന്നതെന്ന് തൊഴിലാളികൾ അറിയിച്ചു. പൊതുമരാമത്ത് വകുപ്പി​ൻെറ അനുമതിയില്ലാതെയാണ് അമ്പലപ്പാറ - വേങ്ങശ്ശേരി റോഡിൽ പഞ്ചായത്ത് ഓഫിസിന് മുമ്പി​െല ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ തണൽ മരങ്ങൾ മുറിക്കുന്നതെന്ന് ബോധ്യമായ പ്രതിഷേധക്കാർ പി.ഡബ്ല്യു.ഡി ഉദ്യോഗസ്​ഥരുമായി ബന്ധപ്പെട്ടു. തുടർന്ന് മരം മുറി നിർത്തിവെക്കാൻ പി.ഡബ്ല്യു.ഡി അസി. എൻജിനീയർ തൊഴിലാളികൾക്ക് നിർദേശം നൽകിയതോടെയാണ് ഇരുവരും അവസാനിപ്പിച്ചത്. താന്നി, ബദാം എന്നീ മരങ്ങളുടെ കൊമ്പുകളാണ് വെട്ടിയത്. പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് മുകളിൽ ഇലകൾ വീഴുന്നത് ഒഴിവാക്കാനാണ് വെട്ടുന്നതെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു. അതിർത്തി നിർണയിച്ച് ആവശ്യമെന്ന് ബോധ്യപ്പെട്ട ശേഷം മാത്രമേ അനുമതി നൽകാനാവൂ എന്ന് പി.ഡബ്ല്യു.ഡി അസി. എൻജിനീയർ രാജേഷ് അറിയിച്ചു. pew thadayal അമ്പലപ്പാറ പഞ്ചായത്ത് ഓഫിസിന് മുമ്പിൽ കൊമ്പുകൾ വെട്ടിനീക്കിയ തണൽ മരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.