ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു

ഷൊർണൂർ: നായ്ക്കൾ കൂട്ടമായി ആക്രമിച്ച്​ രണ്ട് ആടുകളെ കടിച്ചുകൊന്നു. ചളവറ പുലിയാനംകുന്ന് ചങ്ങൻതൊടി ഉണ്ണികൃഷ്ണന്‍റെ ആടുകളെയാണ് കടിച്ചുകൊന്നത്. ഇതിൽ ഒരു ആട് പൂർണ ഗർഭിണിയായിരുന്നു. ചളവറ ഗ്രാമപഞ്ചായത്ത് ഓഫിസിലും മൃഗാശുപത്രിയിലും പരാതിപ്പെട്ടെങ്കിലും നായ്ക്കൾ കടിച്ചുകൊന്നതിനാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്​. സമീപത്തെ​ മൃഗസ്നേഹി തീറ്റിപ്പോറ്റുന്ന നായ്ക്കളാണ്​ ഇവയെന്ന്​ സംശയിക്കുന്നതായും ഇവ ജനങ്ങളുടെ സ്വൈരവിഹാരത്തിനു വരെ ഭീഷണിയായിട്ടും ബന്ധപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. PEW SRR 1 aad നായ്ക്കൂട്ടം കടിച്ചുകൊന്ന രണ്ട് ആടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.