മുളഞ്ഞൂരിൽ പേപ്പട്ടിയുടെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്

പത്തിരിപ്പാല: മുളഞ്ഞൂരിൽ രണ്ടുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. മുളഞ്ഞൂർ തോട്ടത്തിൽ ശ്രീധരൻ (62), ചന്ദനശ്ശേരി മഠം ജയകൃഷ്ണൻ (44) എന്നിവർക്കാണ് കടിയേറ്റത്. ഇരുവരും ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ജയകൃഷ്ണന് പാതക്കടവിലും ശ്രീധരന് വീടിന് സമീപത്തുമാണ് കടിയേറ്റത്. ശ്രീധരന് ദേഹമാസകലം കടിയേറ്റിട്ടുണ്ട്. ജയകൃഷ്ണന് വലതുകാലിലാണ് കടിയേറ്റത്. നിരവധി വളർത്തുമൃഗങ്ങളെയും കടിച്ചതായി നാട്ടുകാർ പറയുന്നു. ജനം പരിഭ്രാന്തിയിലാണ്. തെരുവുനായ്ക്കളെ പിടികൂടാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.