പട്ടാമ്പി: ദേശീയനേതാക്കളായ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇ.ഡിയെ ഉപയോഗിച്ച് കേന്ദ്രസർക്കാർ വേട്ടയാടുന്നെന്നാരോപിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓറിയന്‍റൽ ഇൻഷുറൻസ് ഓഫിസിന് മുന്നിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് കെ.ആർ. നാരായണസ്വാമി അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പി.വി. മുഹമ്മദലി, എ.കെ. അക്ബർ, വിജയൻ ചെറുകോട്, അഡ്വ. രാമദാസ്, രാജീവ് വാടനാംകുറുശ്ശി, സി. കൃഷ്ണദാസ്, കളത്തിൽ ദാവൂദ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ pewptb 0201 പട്ടാമ്പിയിൽ ഡി.സി.സി സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.