വായന ദിനാചരണം

മണ്ണൂർ: ഞാറക്കോട് വായനശാല സംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വായനദിനം വിവിധ പരിപാടികളോടെ ആചരിച്ചു. മണ്ണൂർ ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷൻ ഒ.വി. സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്​ അംഗം വി.സി. പ്രീത അധ്യക്ഷത വഹിച്ചു. എസ്​.എസ്​.എൽ.സി പരീക്ഷയിൽ എ പ്ലസ് നേടിയ കെ.എം. ആതിരയെ അനുമോദിച്ചു. രമേശ് മങ്കര കഥ അവതരിപ്പിച്ചു. എൻ.ബി. നിരഞ്ജൻ വായനാനുഭവം വിവരിച്ചു. എൻ.എസ്. ബ്രിജേഷ്, വി.കെ. മുരളി മങ്കര, എൻ.കെ. ഷാജി, ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചിത്രം - PEW PTPL 4 ഞാറക്കോട് വായനശാലയിൽ നടന്ന വായന ദിനം പഞ്ചായത്ത് ഉപാധ്യക്ഷൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.