ആനക്കര: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുഴല്‍മന്ദം (ആണ്‍), തൃത്താല-പറക്കുളം (പെണ്‍) ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അധ്യാപക, അനധ്യാപക ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം മേയ് 25, 26 തീയതികളില്‍ രാവിലെ 9.30ന് കുഴല്‍മന്ദം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍. വെബ്സൈറ്റ്: scdpkd.blogspot.com. ഫോണ്‍: 0491 2505005. പട്ടാമ്പി: വിളയൂർ കണ്ടേങ്കാവ് ഗവ. എൽ.പി സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി തസ്തികയിലേക്ക് മേയ് 27ന് രാവിലെ 10ന് അഭിമുഖം നടത്തും. ചെർപ്പുളശ്ശേരി: വീരമംഗലം ജി.എം.എൽ.പി സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.ടി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം മേയ് 30ന് രാവിലെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.