സഹൽ
Posted On
date_range Updated On
date_range താനൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
താനൂർ: സംസ്ഥാനത്തെ ലഹരി മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഓപറേഷൻ തൂഫാന്റെ ഭാഗമായി താനൂരിൽ നടന്ന റെയ്ഡിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. താനൂർ ഡിവൈ.എസ്.പി പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിൽ സബ് ഡിവിഷൻ ഓപറേഷൻ തൂഫാൻ സംഘമാണ് റെയ്‌ഡ് നടത്തിയത്.
ചെറുമുക്ക് പള്ളിക്കത്താഴത്ത് കൊടുവ പറമ്പിൽ സഹലാണ് (30) എം.ഡി.എം.എയും 75000 രൂപയും സഹിതം പിടിയിലായത്. താനൂർ ഇൻസ്‌പെക്ടർ അൻഷാദ്, എസ്.ഐമാരായ കെ.വി. സിയാസ്, സിദ്ധാർഥ്, എ.എസ്.ഐ നിഷ, സി.പി.ഒമാരായ ജിതിൻ, ഡാൻസഫ് അംഗങ്ങളായ അനീഷ്, ബിജോയ്, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.