പരിക്കേറ്റ സലോമി
Posted On
date_range Updated On
date_range കുരങ്ങന്റെ കൈയിൽനിന്ന് ഇളനീർ വീണ് സ്ത്രീക്ക് പരിക്ക്
പൂക്കോട്ടുംപാടം: തെങ്ങിൽനിന്ന് കുരങ്ങൻ ഇളനീർ കുടിച്ചുതാഴെയിട്ടത് കൈയിൽ വീണ് വീട്ടമ്മക്ക് പരിക്കേറ്റു. അമരമ്പലം മാമ്പൊയിൽ പോക്കാട്ടിൽ സലോമിക്കാണ് (56) പരിക്കേറ്റത്. 26ന് വൈകീട്ട് നാലിന് വീട്ടുമുറ്റത്ത് ഫോൺ ചെയ്തുനിൽക്കുമ്പോഴാണ് സംഭവമുണ്ടായത്. സലോമിയുടെ കൈയിന്റെ എല്ലിന് പൊട്ടലുണ്ട്. വനമേഖലക്ക് സമീപമായ പ്രദേശത്ത് വാനര ശല്യം പതിവാണ്. കൂട്ടമായെത്തുന്ന കുരങ്ങന്മാർ കാർഷിക വിളകൾ നശിപ്പിക്കുന്നത് കർഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.