കോട്ടക്കുന്ന് പാര്‍ക്കിലെ കടകള്‍ കാറ്റിൽ പാറിപ്പോയപ്പോള്‍
Posted On
date_range Updated On
date_range കാറ്റും മഴയും; കോട്ടക്കുന്നിൽ വ്യാപക നാശം
മലപ്പുറം: അപ്രതീക്ഷിത കാറ്റിലും മഴയിലും കോട്ടക്കുന്ന് പാര്‍ക്കിലും വ്യാപക നാശം. പ്രദേശത്തേക്കുള്ള റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോട്ടക്കുന്നിലേക്ക് പ്രവേശിക്കുന്ന റോഡ്, താഴെ ഭാഗത്തുനിന്ന് മുകളിലേക്കുള്ള നടപ്പാത, കോട്ടക്കുന്നിന് മുകളിലെ ചെറിയ വ്യാപാര സ്ഥാപനങ്ങളെല്ലാം കാറ്റില്‍ തകരാറിലായി. നടപ്പാതയിലും റോഡിലും മരങ്ങള്‍ കടപുഴകി.
കോട്ടക്കുന്ന് ഇന്ന് അടച്ചിടും
മലപ്പുറം: അപ്രതീക്ഷിത കാറ്റിലും മഴയിലും കോട്ടക്കുന്ന് പാര്‍ക്കില്‍ നാശനഷ്ടം സംഭവിച്ച സാഹചര്യത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി ശനിയാഴ്ച പാര്‍ക്ക് അടച്ചിടുമെന്ന് ഡി.ടി.പി.സി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.