വി​ജേ​ഷി​ന്റെ വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ സൗ​ത്ത് പു​ത്ത​ലം മ​ഹ​ല്ല്​ ഖാ​ദി ക​ബീ​ർ ദാ​രി​മി നി​ർ​വ​ഹി​ക്കു​ന്നു

മ​ത​സൗ​ഹാ​ർ​ദ മാ​തൃ​ക​യാ​യി ത​റ​ക്ക​ല്ലി​ട​ൽ; മ​ഹ​ല്ല്​ ഖാ​ദി​ വി​ജീ​ഷി​ന്‍റെ വീ​ടി​ന്​ ത​റ​ക്ക​ല്ലി​ട്ട​ു

അ​രീ​ക്കോ​ട്: അ​രീ​ക്കോ​ട് സൗ​ത്ത് പു​ത്ത​ല​ത്ത്​ മ​ത​സൗ​ഹാ​ർ​ദ​ത്തി​ന്​ മാ​തൃ​ക​യാ​യി വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ൽ. സൗ​ത്ത് പു​ത്ത​ലം വേ​ലാ​യു​ധ​ന്‍റെ മ​ക​ൻ വി​ജേ​ഷി​ന്‍റെ പു​തി​യ വീ​ടി​ന്‍റെ ത​റ​ക്ക​ല്ലി​ട​ലാ​ണ്​ മാ​തൃ​ക​യാ​യ​ത്.

മ​ഹ​ല്ല് ഖാ​ദി ക​ബീ​ർ ദാ​രി​മി​യാ​ണ്​ ത​റ​ക്ക​ല്ലി​ട​ൽ നി​ർ​വ​ഹി​ച്ച​ത്. എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യോ​ടെ ത​റ​ക്ക​ല്ലി​ട​ൽ നി​ർ​വ​ഹി​ക്ക​ണ​മെ​ന്ന​ത്​ ത​ന്‍റെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് താ​ൻ ഏ​റെ സ്നേ​ഹി​ക്കു​ന്ന പ​ള്ളി​യി​ലെ ഖാ​ദി​യെ ആ ​ക​ർ​മ്മം നി​ർ​വ​ഹി​ക്കാ​ൻ ക്ഷ​ണി​ച്ച​തെ​ന്നും വി​ജീ​ഷ് പ​റ​ഞ്ഞു.

ത​റ​ക്ക​ല്ല്​ സ്ഥാ​പി​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് വീ​ട്ടു​ട​മ​യു​ടെ മ​താ​ചാ​ര​ങ്ങ​ൾ പ്ര​കാ​ര​മു​ള്ള എ​ല്ലാ ക​ർ​മ​ങ്ങ​ളും ആ​ദ്യം പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്നാ​ണ്​ മ​ഹ​ല്ല്​ ഖാ​ദി ത​റ​ക്ക​ല്ലി​ട്ട​ത്. മ​ത​ത്തി​​ന്റെ പേ​രി​ൽ വ്യ​ക്​​തി​ക​ൾ ത​മ്മി​ൽ ഒ​രു അ​ക​ൽ​ച്ച​യും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും അ​തി​നാ​ലാ​ണ്​ താ​ൻ ഇ​ത്ത​ര​ത്തി​ലു​ള്ള രീ​തി സ്വീ​ക​രി​ച്ച​തെ​ന്നും വി​ജേ​ഷ് പ​റ​ഞ്ഞു.

നി​ര​വ​ധി പേ​രാ​ണ് വി​ജേ​ഷി​നെ​യും കു​ടും​ബ​ത്തെ​യും അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്തെ​ത്തി​ത്. ത​റ​ക്ക​ല്ലി​ട​ലി​ന്റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. 25 വ​ർ​ഷ​മാ​യി താ​ൻ മ​ഹ​ലി​ന്റെ ഖാ​ദി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു ത​റ​ക്ക​ല്ലി​ട​ൽ നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്നും പു​ത്ത​ലം മ​ഹ​ല്ല് ഖാ​ദി ക​ബീ​ർ ദാ​രി​മി പ​റ​ഞ്ഞു.

Tags:    
News Summary - vijeesh's home's Stonelaying done by mahallu khadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.