അ​റു​പ​ത് ക​ഴി​ഞ്ഞ​വ​ർ​ക്കാ​യി വേ​ങ്ങ​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​രു​ക്കി​യ

ക​ലാ​മ​ത്സ​ര​ങ്ങ​ളി​ലെ ഒ​പ്പ​ന​യി​ൽ​നി​ന്ന്

അ​റു​പ​തി​ലും ആ​റി​ന്റെ പു​തു​ക്ക​ം

വേ​ങ്ങ​ര: ജി​ല്ല​യി​ലാ​ദ്യ​മാ​യി അ​റു​പ​ത് ക​ഴി​ഞ്ഞ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി ക​ലാ​മ​ത്സ​ര​ങ്ങ​ളൊ​രു​ക്കി വേ​ങ്ങ​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. വേ​ങ്ങ​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മാ​ന​സി​കോ​ല്ലാ​സ​ങ്ങ​ൾ​ക്കു​മാ​യി ഒ​ട്ട​ന​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ് വേ​ങ്ങ​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.

ബ്ലോ​ക്ക് പ​രി​ധി​യി​ൽ വ​രു​ന്ന ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്നു​മാ​യി നൂ​റു​ക​ണ​ക്കി​ന് വ​യോ​ജ​ന​ങ്ങ​ൾ ഒ​പ്പ​ന​യും മ​റ്റ് ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി ഒ​രു ദി​വ​സം ആ​ടി​പ്പാ​ടി ആ​ഘോ​ഷി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബെ​ൻ​സീ​റ മ​ണ്ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​സ​ർ പ​റ​പ്പൂ​ർ, പി.​പി. സ​ഫീ​ർ ബാ​ബു, സി.​എം. അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - elderly people-programmes-vengara block panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.