ശിശു ദിനത്തോടനുബന്ധിച്ചു സുബ്രമഹ്ണ്യൻ എം. വി വെട്ടുതുണിയിൽ രൂപകൽപ്പന ചെയ്ത നെഹ്‌റുവിന്റെ ശിൽപ്പം.
വേങ്ങര: ഇത്തവണയും ശിശു ദിനത്തിന് മേലെവട്ടശേരി സുബ്രമഹ്ണ്യൻ പതിവ് മുടക്കിയില്ല. രാഷ്ട്ര നേതാക്കളുടെ ജന്മദിനത്തിനു വേറിട്ട ശിൽപങ്ങൾ കൊണ്ട് ശ്രദ്ധനേടാറുള്ള സുബ്രമഹ്ണ്യൻ ഇത്തവണ ശിശുദിനത്തോടനുബന്ധിച്ച് തുണികൾ ഉപയോഗിച്ചാണ് നെഹ്‌റുവിന്റെ ശില്പം ഒരുക്കിയത്.
ചിത്രകലയിലും ശിൽപ്പ നിർമ്മാണത്തിലും കരവിരുത് തെളിയിച്ച സുബ്രമഹ്ണ്യൻ കണ്ണമംഗലം മേമാട്ടുപാറ സ്വദേശിയും ചിത്ര കലാധ്യാപകനുമാണ്. ഭൂഗോളമേന്തിയ മാലാഖ, മാസ്ക് ധരിച്ച മഹാബലി, മാമ്പഴം, മലയാളി മങ്ക, സങ്കല്പ വധു, പോലീസ്, വിദ്യാർത്ഥിനി, അധ്യാപിക എന്നിവ കോവിഡ് കാലത്തെ സുബ്രഹ്മമണ്യന്റെ ജനശ്രദ്ധയാകർഷിച്ച ശിൽപങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.