ലോക്ഡൗൺ കാലം കാലിഗ്രഫി ലോകം

വേങ്ങര: അവധിക്ക് പൂട്ടിട്ട്, കാലിഗ്രഫിയിലൂടെ കരവിരുത് തെളിയിക്കുകയാണ് ആയിഷ നിദ. കോവിഡ് കാലത്ത് കലാലയം അടച്ചുപൂട്ടിയതോടെ കാലിഗ്രഫിയുടെ ലോകത്താണ് ഈ പെൺകുട്ടി. അറബി അക്ഷരങ്ങൾ കലാത്മകമായി ചിത്രീകരിക്കുന്ന മനോഹര കലയിൽ ഖുർആൻ സൂക്തങ്ങൾ ആവിഷ്‌കരിക്കുകയാണ് ആയിഷ നിദ.

അറബി ലിപികൾ ആകര്‍ഷകവും സൗന്ദര്യാത്മകവുമായി വിന്യസിച്ച് മനോഹര രൂപങ്ങളാക്കി മാറ്റുന്ന വിദ്യയിൽ ഈ പെൺകുട്ടി ഏറെ വിജയിച്ചിരിക്കുന്നു. തമിഴ്നാട് നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജിൽ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ രണ്ടാം വർഷ വിദ്യാർഥിനിയാണ് കണ്ണമംഗലം എടക്കാപ്പറമ്പിൽ, ആലുങ്ങൽ അബ്​ദുൽ റസാഖ്-ബുഷ്‌റ ദമ്പതികളുടെ മകളായ ആയിഷ നിദ.

ചിത്രകലയിൽ നേരത്തെ പ്രാവീണ്യം തെളിയിച്ച ആയിഷ കാലിഗ്രഫി രചനയെ ഗൗരവമായി സമീപിക്കാൻ തുടങ്ങിയിട്ട് മാസങ്ങളെ ആയിട്ടുള്ളൂ. ജീവൻ തുടിക്കുന്ന ചിത്രങ്ങൾക്ക് ആവശ്യക്കാരും എത്തിത്തുടങ്ങിയിട്ടുണ്ട്. കലാലയം തുറക്കുമ്പോഴും പഠനത്തോടൊപ്പം കാലിഗ്രഫി രംഗത്ത് തുടരാനും നൂതന സങ്കേതങ്ങൾ ആവിഷ്‌കരിക്കാനും ആഗ്രഹിക്കുന്നതായി ആയിഷ നിദ പറഞ്ഞു. 

Tags:    
News Summary - Caligraphy pictures ayisha nidha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.