പാ​ലം തൊ​ടു- മ​ഞ്ചേ​രി​ക്ക​ണ്ടി റോ​ഡ് ഉ​ദ്ഘാ​ട​നം സ​ബാ​ഹ് കു​ണ്ടു​പു​ഴ​ക്ക​ൽ, ടി.​പി. ഇ​സ്മാ​യി​ൽ,

വി.​എ​ൻ. വേ​ലാ​യു​ധ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല; സ്വ​ന്തം ചെ​ല​വി​ൽ റോ​ഡ് ടാ​ർ ചെ​യ്ത് സ്വ​കാ​ര്യ വ്യ​ക്തി

വേ​ങ്ങ​ര: അ​ധി​കൃ​ത​രെ കാ​ത്തു​നി​ൽ​ക്കാ​തെ സ്വ​ന്തം ചി​ല​വി​ൽ റോ​ഡ് ടാ​ർ ചെ​യ്ത് സ്വ​കാ​ര്യ വ്യ​ക്തി. ക​ണ്ണ​മം​ഗ​ലം ഒ​ന്നാം വാ​ർ​ഡ് പാ​ലം തൊ​ടു- മ​ഞ്ചേ​രി​ക്ക​ണ്ടി റോ​ഡാ​ണ് നാ​ലു മീ​റ്റ​ർ വീ​തി​യി​ലും 300 മീ​റ്റ​ർ നീ​ള​ത്തി​ലും ടാ​ർ ചെ​യ്ത​ത്. ഏ​ഴ​ര ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് വി.​എ​ൻ. ഗി​രീ​ഷ് എ​ന്ന പ​രി​സ​ര​വാ​സി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​ത്. അ​ര​നൂ​റ്റാ​ണ്ടു​കാ​ല​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന നി​ര​ത്ത് ഇ​തു​വ​രെ ടാ​ർ ചെ​യ്തി​രു​ന്നി​ല്ല.

ഉ​ത്സ​വഛാ​യ​യി​ൽ സ​ബാ​ഹ് കു​ണ്ടു പു​ഴ​ക്ക​ൽ, വാ​ർ​ഡ് അം​ഗം ടി.​പി. ഇ​സ്മാ​യി​ൽ, വി.​എ​ൻ. വേ​ലാ​യു​ധ​ൻ നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​റു​ത്തേ​ട​ത്ത് മൊ​യ്തീ​ൻ കു​ട്ടി, സി.​കെ. മു​ജീ​ബ് റ​ഹ്മാ​ൻ, വി.​പി. വി​പി​ൻ, എ.​പി. യൂ​സ​ഫ്, എം.​പി. ശ​റ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​ന്തോ​ഷ​സൂ​ച​ക​മാ​യി നാ​ട്ടു​കാ​ർ ബി​രി​യാ​ണി വി​ത​ര​ണം ന​ട​ത്തി.

Tags:    
News Summary - authority takes no action- road tarred by private individual at own expense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.