വേങ്ങര: ഐ.സി.ഡി.എസ് പദ്ധതിയിൽനിന്ന് വിരമിച്ചവരും വർക്കർമാരും ഹെൽപ്പർമാരും ആദ്യ അംഗൻവാടിയുടെ ഓർമകൾ പങ്കുവെച്ച് ഒത്തുചേർന്നു. ആദ്യ അംഗൻവാടി പ്രോജക്ട് രൂപവത്കരണത്തിന്റെ മധുരമൂറുന്ന അനുഭവങ്ങളിലൂടെ കടന്നു പോകുമ്പോൾ പലരുടെയും ശബ്ദമിടറി.
ഐ.സി.ഡി.എസ് പദ്ധതി സംസ്ഥാനത്ത് പ്രവർത്തനം തുടങ്ങിയതിന്റെ അമ്പത് വർഷം പൂർത്തിയാവുമ്പോൾ, സാമൂഹ്യനീതി, വനിതാ ശിശു വികസന വകുപ്പിൽ നിന്ന് വിരമിച്ച ജീവനക്കാരുടെ സംഘടനയായ ‘സ്വം’ജില്ല കമ്മറ്റിയാണ് ഒത്തുചേരലിന് വേദിയൊരുക്കിയത്. ‘ശിൽപികളെ തേടി’പേരിൽ കുറ്റാളൂർ സബാഹ് സ്ക്വയർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പരിമിതമായ സൗകര്യങ്ങളിൽ തുടങ്ങിയ ആദ്യ അംഗൻവാടി പ്രസ്ഥാനത്തിന്റെ അനുഭവങ്ങൾ എല്ലാവരും പങ്കുവെച്ചു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണ്ണിൽ ബെൻസീറ ഉദ്ഘാടനം ചെയ്തു. ‘സ്വം’ജില്ല പ്രസിഡൻറ് സി. വിജയകുമാർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡൻറ് ജി. മോഹൻ കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ. കദീജ മരിച്ചവരെ അനുസ്മരിച്ചു. സബാഹ് കുണ്ടുപുഴക്കൽ, കെ.പി. ശ്രീധരൻ, എം. രാധ, കെ.പി. ഗോപാലൻ, പി. അബ്ദു സമ്മദ്, കുഞ്ഞു മറിയം, ആയിഷ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി.വി. പ്രേമ സ്വാഗതവും എൻ.പി. ഷെരീഫാബി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.