‘സുൽത്താൻ വാരിയൻകുന്നൻ’ പുസ്​തക പ്രകാശന ചടങ്ങിൽ പ​ങ്കെടുക്കുന്ന

വാരിയൻകുന്നത്തി​െൻറ കുടുംബാംഗങ്ങൾ 

വാരിയൻകുന്നത്തി​െൻറ കുടുംബമെത്തി, തമിഴ്​നാട്​ പോത്തന്നൂരിൽനിന്ന്​

മലപ്പുറം: റമീസ്​ മുഹമ്മദ്​ രചിച്ച 'സുൽത്താൻ വാരിയൻകുന്നൻ' പുസ്​തകപ്രകാശന ചടങ്ങിൽ പ​ങ്കെടുക്കാൻ വാരിയൻകുന്നത്തി​െൻറ കുടുംബമെത്തിയത്​ കോയമ്പത്തൂരിലെ പോത്തന്നൂരിൽനിന്ന്​. കുഞ്ഞഹമ്മദ്​ ഹാജിയുടെ മകൻ വീരാവുണ്ണിയുടെ പേരമക്കളാണ്​ എത്തിയത്​.

ഖദീജ, മുഹമ്മദ്​, മൊയ്​തീൻ, ഫാത്തിമ എന്നിവരാണ്​ വീരാവുണ്ണിയുടെ മക്കൾ. ഖദീജയുടെ മകൻ അബൂബക്കർ, ഭാര്യ ഗുർഷിത്​ ബീഗം, മകൻ സാജിദ്​, മുഹമ്മദി​െൻറ മകൾ ഹാജറ, ഭർത്താവ്​ സുലൈമാൻ, മക്കളായ നാസർ, റാഫി, ജമീല ഉൾപ്പെടെ 35 പേരാണ്​ വ്യാഴാഴ്​ച മലപ്പുറത്ത്​ എത്തിയത്​. വാരിയൻകുന്നത്ത്​ കുഞ്ഞമ്മദ്​ ഹാജിയു​െട പിൻമുറക്കാർ ഇദ്ദേഹത്തി​െൻറ ഫോ​ട്ടോ കാണുകയും രൂപസാദൃശ്യമുള്ളതായി അറിയിക്കുകയും ചെയ്​തു.

പ്രകാശനച്ചടങ്ങിൽ സംസാരത്തിനിടെ ഹാജറയുടെ കണ്​ഠമിടറി. വല്യുപ്പയുടെ പിതാവിനെക്കുറിച്ച്​ വല്യുപ്പ പറഞ്ഞുതന്ന ഓർമകൾ ചരിത്ര പുസ്​തകമാകുന്നതിൽ ഒരുപാട്​ സന്തോഷമുണ്ടെന്ന്​​ അവർ പറഞ്ഞു. വാരിയൻകുന്നത്ത്​ കുഞ്ഞമ്മദ്​ ഹാജിയെ വെടിവെച്ച്​ കൊന്ന കോട്ടക്കുന്ന്​ വ്യാഴാഴ്​ച ഇവർ സന്ദർശിച്ചിരുന്നു. കുഞ്ഞമ്മദ്​ ഹാജിയെ ബ്രിട്ടീഷുകാർ വെടിവെച്ച്​ കൊലപ്പെടുത്തിയപ്പോൾ മകൻ ബീരാവുണ്ണിയെ ബെല്ലാരി ജയിലിലടച്ചു. അവിടെനിന്ന്​ പാളയം കോട്ടയിലേക്കും പിന്നീട്​ കോയമ്പത്തൂരിലെ പോത്തന്നൂരിലേക്കും അയക്കുകയായിരുന്നു. ഞായറാഴ്​ച കുടുംബം പോത്തന്നൂരിലേക്ക്​ മടങ്ങും.

Tags:    
News Summary - Variyankunnath's family came from Pothannur, Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.