വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്വീകരണം നൽകി
തിരൂർ: വന്ദേ ഭാരത് എക്സ്പ്രസിന് തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
തിരൂർ ചേമ്പർ ഓഫ് കൊമേഴ്സും ബി.ജെ.പി പ്രവർത്തകരും ചേർന്നാണ് സ്വീകരണം നൽകിയത്. തിങ്കളാഴ്ച രാവിലെ 10.45 നാണ് തിരൂർ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ് ഫോമിലെത്തിയത്.
മൂന്ന് മിനിറ്റോളം തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടു.
പുതിയ ട്രെയിൻ സർവിസ് നേരിട്ട് കാണാനായി നിരവധി പേരാണ് എത്തിയിരുന്നത്. തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ, കെ.എൻ. ഗണേശൻ, കെ.കെ. റസാഖ് ഹാജി, ബി.ജെ.പി പാലക്കാട് മേഖല പ്രസിഡന്റ് വി. ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.