വൈദ്യുതി ഇല്ലാത്തതിനാൽ പഠനം പ്രതിസന്ധിയിലായ സഹോദരങ്ങളായ സായൂജും സജിനും
വള്ളിക്കുന്ന്: വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ പഠനം വഴിമുട്ടി സഹോരങ്ങൾ. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പരുത്തിക്കാട് കൈപ്പുറം കോളനിയിലെ പ്ലസ് ടു വിദ്യാർഥിയായ സായൂജ്, ഏഴാം ക്ലാസ് വിദ്യാർഥിയായ സജിൻ എന്നിവരാണ് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ നെട്ടോട്ടം ഓടുന്നത്. കൈപ്പുറം വീട്ടിൽ കുട്ടൻ-ഷമ്മി ദമ്പതികളുടെ മക്കളാണ്.
കൂലിപ്പണിക്കാരനായ പിതാവ് അസുഖം കാരണം ജോലിക്ക് പോവാൻ കഴിയാതെ ഒന്നരവർഷം വീട്ടിൽ തന്നെ ആയിരുന്നു. ലോക്ഡൗണും ഇവരുടെ ജീവിതം മാറ്റിമറിച്ചു.ഏഴു വർഷമായി ഷീറ്റ് മേഞ്ഞ ഷെഡിൽ ആണ് താമസം. പഞ്ചായത്തിൽനിന്ന് ലഭിച്ച പണം ഉപയോഗിച്ചുള്ള വീട് നിർമാണം പാതിവഴിയിലാണ്. ഇതിന് മുന്നിലുള്ള ചെറിയ ഷെഡിലാണ് താമസം.
മണ്ണെണ്ണ വിളക്കിെൻറ വെളിച്ചത്തിലായിരുന്നു പഠനം. ഓൺലൈനിലേക്ക് മാറിയതോടെ പ്രതീക്ഷകളും കൈവിട്ടു. അടുത്തിടെ വീണ്ടും ജോലിക്ക് പോവാൻ തുടങ്ങിയതോടെ പിതാവ് മൂത്ത മകന് ഒരു മൊബൈൽ ഫോൺ സംഘടിപ്പിച്ചു കൊടുത്തു. എന്നാൽ, വൈദ്യുതി ഇല്ലാത്തതിനാൽ പഠനം വീണ്ടും പ്രതിസന്ധിയിലായി. സായൂജ് അത്താണിക്കൽ സി.ബി ഹയർ സെക്കൻഡറി സ്കൂളിലും സജിൻ അത്താണിക്കൽ നേറ്റീവ് എ.യു.പി സ്കൂളിലുമാണ് പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.