നവീകരണ പ്രവൃത്തി നടക്കുന്ന കടലുണ്ടി-പരപ്പനങ്ങാടി റോഡിൽ അപകടത്തിൽപെട്ട കാറുകൾ
മുന്നറിയിപ്പ് ബോർഡുകളില്ലാതെ നവീകരണ പ്രവൃത്തി; കടലുണ്ടി-പരപ്പനങ്ങാടി റോഡിൽ അപകടം പതിവ്
വള്ളിക്കുന്ന്: മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കാത്തതും നവീകരണ പ്രവൃത്തി നടക്കുന്ന കടലുണ്ടി-പരപ്പനങ്ങാടി റൂട്ടിൽ അപകടങ്ങൾ പതിവാകുന്നു. കലുങ്ക് നിർമാണ പ്രവൃത്തി നടക്കുന്ന അരിയല്ലൂർ ഉഷ നഴ്സറിക്ക് സമീപം അടുത്തടുത്ത ദിവസങ്ങളിലായി നിരവധി വാഹനങ്ങളാണ് രാത്രികാലങ്ങളിൽ അപകടത്തിൽപെട്ടത്.
കൊച്ചിയിൽ നിന്നുൾപ്പെടെ നിരവധി വാഹനങ്ങളാണ് രാത്രികാലങ്ങളിൽ ഉൾപ്പെടെ ഇതുവഴി കടന്നുപോവുന്നത്. നിർമാണ പ്രവൃത്തിക്കായി റോഡിൽ എടുത്ത വലിയ കുഴി അറിയാതെയാണ് പലരും അപകടത്തിൽ പെടുന്നത്. റോഡ് നിർമാണം ഏറ്റെടുത്ത കരാറുകാരന്റെ അനാസ്ഥക്കെതിരെ നാട്ടുകാർക്കിടയിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.