ശക്തമായ തിരമാലയിൽപെട്ട് തകർന്ന വള്ളിക്കുന്ന് ആനങ്ങാടിയിലെ കെ.പി. ഹാരിസിന്റെ
ഫൈബർ വള്ളം
Posted On
date_range Updated On
date_range തിരമാലയിൽപെട്ട് മത്സ്യബന്ധന വള്ളം തകർന്നു
വള്ളിക്കുന്ന്: വള്ളിക്കുന്ന് ആനങ്ങാടിയിൽ ശക്തമായ തിരമാലയിൽപെട്ട് യന്ത്രം ഘടിപ്പിച്ച മത്സ്യബന്ധന ഫൈബർ വള്ളം തകർന്നു. കടലുണ്ടി നഗരം കെ.പി. ഹാരിസിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് തകർന്നത്.എൻജിൻ, വലകൾ എന്നിവ ഉൾപ്പെടെ നശിച്ച് അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ട്.
ലക്ഷം രൂപയുടെ മത്സ്യവും നഷ്ടമായി.മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ കരയിൽനിന്ന് നൂറ് മീറ്ററോളം അകലെ വെച്ചാണ് ശക്തമായ തിരമാലയിൽപ്പെട്ട് വള്ളം തകർന്നത്. ആളപായമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.