1. അപ്രോച്ച് റോഡ് ഉൾെപ്പടെ പൂർത്തീകരിക്കാത്ത ചെറിയ തിരുത്തി പാലം 2. നവീകരണം കാത്ത് കിടക്കുന്ന ചെറിയ തിരുത്തി ദ്വീപിലേക്കുള്ള റോഡ്
വള്ളിക്കുന്ന്: പാലം ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോഴും അപ്രോച്ച് റോഡിന്റെയും അനുബന്ധ റോഡിന്റെയും നിർമാണം പൂർത്തീകരിക്കൽ വൈകുന്നു. നാല് ഭാഗവും കടലുണ്ടിപ്പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്ന ബാലാതിരുത്തി ദ്വീപിനോട് ചേർന്നാണ് ചെറിയ തിരുത്തി ദ്വീപും സ്ഥിതി ചെയ്യുന്നത്. 35 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
700 മീറ്റർ റോഡാണ് ഗതാഗതയോഗ്യമാക്കേണ്ടത്. മഴ പെയ്താൽ റോഡ് ചളിക്കുളമാകും. നേരത്തെ ലഭിച്ച മൂന്നര ലക്ഷം ഉപയോഗിച്ച് ചെമ്മണ്ണ് ഇട്ട് നികത്തുക മാത്രമാണ് ചെയ്തത്. റോഡ് നവീകരിക്കാൻ ഹാർബർ എൻജിനീയറിങ് വിഭാഗം എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും നടപടി ആയിട്ടില്ല. ഉൾനാടൻ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളാണ് ഇവിടെ കൂടുതലായും താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.