അയാൻ ഖാൻ

പരീക്ഷയെഴുതിയത് മലയാളത്തിൽ; സി.എം കിഡ്സ് സ്കോളർഷിപ് നേട്ടത്തിൽ യു.പി സ്വദേശി അയാൻ

തിരൂരങ്ങാടി: മലയാളം മാതൃഭാഷയല്ലാഞ്ഞിട്ടും മലയാളത്തിൽ പരീക്ഷയെഴുതി സർക്കാറിന്റെ സി.എം കിഡ്സ് സ്കോളർഷിപ്പ് (എൽ.എസ്.എസ്) പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച് വെന്നിയൂർ ജി.എം.യു.പി സ്കൂളിന് അഭിമാനമായി മാറി ഉത്തർപ്രദേശുകാരൻ അയാൻ ഖാൻ. പഠനത്തിൽ അതീവ താൽപര്യമുള്ള അയാൻ വായനയിലും പൊതുവിജ്ഞാന വിഷയങ്ങളിലുമെല്ലാം മികവ് പുലർത്തുന്ന വിദ്യാർഥിയാണ്.

ഫർണിച്ചർ കടയിലെ തൊഴിലാളിയായ ഉത്തരേന്ത്യക്കാരൻ കലാമിന്റെയും ഫരീദയുടെയും മകനാണ്. അനുജൻമാരായ തോയിർഖാനും മെഹബൂബ് ഖാനും വെന്നിയൂർ ജി.എം.യു.പി സ്കൂളിൽ തന്നെ തൊട്ടടുത്ത ക്ലാസുകളിൽ പഠിക്കുന്നു. ഭാഷയുടെ അതിരുകൾ എളുപ്പം മറികടന്ന് അയാൻ ഖാൻ കൈവരിച്ച നേട്ടം മറ്റ് വിദ്യാർഥികൾക്കും പ്രചോദനമാണെന്ന് അനുമോദന ചടങ്ങിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റിഫ ഫത്താഹ്, കൗൺസിലർ എം.പി. ഹംസ, പി.ടി.എ പ്രസിഡൻറ് അനസ് കരിമ്പനക്കൽ, എസ്.എം.സി ചെയർമാൻ പി. മജീദ്, ഹെഡ് മാസ്റ്റർ ഐ. സലിം, എം.ടി.എ പ്രസിഡൻറ് ആസ്യ ഹസ്‌നത്ത്, അസീസ് കാരാട്ട്, സ്‌റ്റാഫ് സെക്രട്ടറി ഹബീബ, അധ്യാപകരായ ഷാഹിന, നസ്മ, ഷൈനി, ദിവ്യശ്രീ, റുഖ്‌സാന എന്നിവർ സംസാരിച്ചു. 

Tags:    
News Summary - UP native Ayan wins CM Kids Scholarship after writing exam in Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.