Posted On
date_range Updated On
date_range അജ്ഞാത ജീവി ആക്രമണം; 30 കോഴികളെ കൊന്നു
പട്ടർനടക്കാവ്: തിരുനാവായ പഞ്ചായത്ത് അഞ്ചാം വാർഡിലെ കാട്ടിലങ്ങാടി, വെള്ളാറമ്പ് മേഖലയിൽ ഒരാഴ്ചയിലധികമായി തുടരുന്ന അജ്ഞാത ജീവിയുടെ ആക്രമണത്തിൽ മുപ്പതോളം കോഴികൾ ചത്തു.
രാത്രി കൂട് തകർത്ത് കോഴികളുടെ രക്തം കുടിച്ച് പോവുകയാണത്രെ. ജനങ്ങൾ ഉറക്കമൊഴിച്ച് കാത്തിരുന്നിട്ടും ജീവിയെ കണ്ടെത്താനായിട്ടില്ല. പ്രദേശവാസിയായ പി.ടി. സെയ്തലവിക്ക് രണ്ടുതവണയായി 11 കോഴികളെയാണ് നഷ്ടപ്പെട്ടത്.
ടി.കെ. നഫീസക്കുട്ടിക്ക് ഏഴ് കോഴികൾ നഷ്ടമായി. പി.ടി. ബാവ, വേലായുധൻ, പി.കെ. സലാം, പി.കെ. ബാവ എന്നിവരുടെയും കോഴികളെ കൊന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.