മി​നി​യു​ടെ കു​ഴി​മാ​ട​ത്തി​ന​രി​കെ പി​താ​വ് വെ​ള്ള​ൻ

ഒ​ടു​ങ്ങാ​ത്ത സ്നേ​ഹം; മ​റ​മാ​ടി​യ മ​ണ്ണി​ലും മ​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച് ഒ​ര​ച്ഛ​ൻ

കാ​ളി​കാ​വ്: മ​രി​ച്ച് മ​ണ്ണോ​ടു​ചേ​ർ​ന്നെ​ങ്കി​ലും ആ ​മ​ണ്ണി​ലും മ​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച് ഒ​ര​ച്ഛ​ൻ. അ​ട​ക്കാ​ക്കു​ണ്ട് പാ​റ​ശ്ശേ​രി കോ​ള​നി​യി​ലെ വെ​ള്ള​നാ​ണ് അ​ട​ങ്ങാ​ത്ത സ്നേ​ഹം കാ​ര​ണം മ​ക​ളു​ടെ അ​ന്ത്യ​നി​ദ്ര വീ​ടി​നോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ച അ​ടു​ക്ക​ള ഷെ​ഡി​ലാ​ക്കി​യ​ത്. മ​ക​ളു​ടെ കു​ഴി​മാ​ട​മെ​ങ്കി​ലും എ​ന്നും ക​ണ്ടു​കൊ​ണ്ടി​രി​ക്കാ​നാ​യാ​ണ് ആ​ദി​വാ​സി വ​യോ​ധി​ക​നാ​യ പി​താ​വ് അ​ടു​ക്ക​ള​ക്കാ​യി നീ​ക്കി​വെ​ച്ച ഷെ​ഡി​ൽ മ​ക​ളെ അ​ട​ക്കി​യ​ത്. വെ​ള്ള​ന് മക്കളായി ഒ​രാ​ണും ര​ണ്ട് പെ​ണ്ണു​മാ​ണു​ള്ള​ത്. ഇ​തി​ൽ പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച മൂ​ത്ത മ​ക​ൾ മി​നി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ഭ​ക്ഷ​ണ​മു​ണ്ടാ​ക്കു​ന്ന​തി​നാ​യി പു​റ​ത്ത് നി​ർ​മി​ച്ച ഷെ​ഡി​ൽ മ​റ​മാ​ടി​യ​ത്.

മാ​ർ​ച്ച് 28നാ​ണ് മി​നി മ​രി​ക്കു​ന്ന​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന സി​സേ​റി​യ​ന് ശേ​ഷം ര​ക്ത​സ്രാ​വ​മു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. അ​വി​ടെ​വെ​ച്ചാ​ണ് മ​രി​ച്ച​ത്‌. വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹം പൊ​തു ശ്മ​ശാ​ന​ത്തി​ൽ കൊ​ണ്ടു​പോ​കാ​ൻ വാ​ഹ​ന സൗ​ക​ര്യ​മ​ട​ക്കം നാ​ട്ടു​കാ​ർ ഒ​രു​ക്കി​യെ​ങ്കി​ലും വെ​ള്ള​ൻ നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. ആ​കെ​യു​ള്ള മൂ​ന്നു സെ​ന്റി​ൽ പ​കു​തി സ്ഥ​ല​വും പാ​റ​യാ​യ​തു​കൊ​ണ്ട് എ​വി​ടെ​യും കു​ഴി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മ​ക​ളു​ടെ കു​ഴി​മാ​ട​ത്തി​ൽ സ​ദാ ക​യ​റി​യി​റ​ങ്ങി ക​ണ്ണ് ന​ന​ഞ്ഞി​രി​ക്കു​ന്ന വെ​ള്ള​ൻ ക​ര​ള​ലി​യി​ക്കു​ന്ന കാ​ഴ്ച​യാ​വു​ക​യാ​ണ്. മി​നി കാ​ണാ​മ​റ​യ​ത്താ​യെ​ങ്കി​ലും ത​ങ്ങ​ൾ​ക്ക് എ​ന്നും ഓ​ർ​ക്കാ​നാ​യാ​ണ് ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്നാ​ണ് വെ​ള്ള​നും കു​ടും​ബ​വും പ​റ​യു​ന്ന​ത്. മി​നി​യു​ടെ കു​ഞ്ഞ് ഇ​പ്പോ​ൾ ഭ​ർ​ത്താ​വ് വ​ണ്ടൂ​ർ കാ​രാ​ട് സ്വ​ദേ​ശി നി​തി​നൊ​പ്പ​മാ​ണ് ക​ഴി​യു​ന്ന​ത്.

Tags:    
News Summary - Unending love; A father holding his daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.