UKRAIN കുടുങ്ങിയവരിൽ ചാവക്കാട്​ സ്വദേശികളും

കുടുങ്ങിയവരിൽ ചാവക്കാട്​ സ്വദേശിനികളും ചാവക്കാട്: യുക്രെയ്​നിൽ കുടുങ്ങിയവരിൽ ചാവക്കാട് സ്വദേശികളായ ഇരട്ടകളും പുന്നയൂർക്കുളം സ്വദേശിനിയും. ചാവക്കാട് കടപ്പുറം ഇരട്ടപ്പുഴ ചെവിടൻ കുലവൻ മണികണ്ഠന്റെ മക്കളായ അഞ്ജനയും അഞ്ജലിയും പുന്നയൂര്‍ക്കുളം സ്വദേശി അയിഷ ഫെറിയാലുമാണ്​ നാട്ടിലേക്ക്​ വരാൻ എന്ത്​ ചെയ്യുമെന്നറിയാതെ ആശങ്കയിൽ കഴിയുന്നത്​. ഒന്നാം വർഷ വിദ്യാർഥിനികളായ അഞ്ജനയും അഞ്ജലിയും കഴിഞ്ഞ ഡിസംബർ 18നാണ്​ യുക്രെയ്​നിലേക്ക്​ തിരിച്ചത്​. യുദ്ധം ആരംഭിച്ചത്തോടെ വീട്ടുകാരുമായി ഇരുവരും പലതവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തങ്ങളെ നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്നു കാട്ടി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചതായി ഇരുവരും വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. അർമീനിയൻ അതിർത്തി വഴി പുറത്തെത്തിക്കാൻ ശ്രമം നടക്കുന്നതായി അധികൃതർ അറിയിച്ചിട്ടുണ്ടെന്നും ഇവർ പറഞ്ഞു. 800ഓളം മലയാളി വിദ്യാർഥികളാണ് ഇവർ പഠിക്കുന്ന സർവകലാശാലയിലുള്ളത്​. ഖർഖീവ്​ സർവകലാശാലയിലെ വിദ്യാർഥിനിയാണ്​ പുന്നയൂർക്കുളം സ്വദേശിനി അയിഷ ഫെറിയാല്‍. ഇരുനൂറോളം പേരാണ് ഹോസ്റ്റലില്‍ ഉള്ളത്. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. ഭൂഗര്‍ഭ അറകള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ മെട്രോ സ്റ്റേഷനിലെ ബങ്കറിലാണ് കഴിയുന്നതെന്നും അയിഷ പറഞ്ഞു. കിഴക്കേ ചെറായി പുതിയ വീട്ടില്‍ കുഞ്ഞുമോന്‍ ഫിര്‍ദൗസ്- ബിന്ധ്യ ദമ്പതികളുടെ മകളായ അയിഷ ഒരു ആഴ്ച മുമ്പാണ് എം.ബി.ബി.എസ്​ പഠനത്തിന്​ യുക്രെയ്​നിൽ എത്തിയത്​. താമസസ്ഥലത്തിന്​ രണ്ട് കിലോമീറ്റര്‍ അകലെ വരെ സ്ഫോടനം നടന്നു. ഒരു ദിവസത്തേക്കുകൂടിയുള്ള ഭക്ഷണവും കുടിവെള്ളവുമുണ്ട്. ഭക്ഷണം കിട്ടാനുള്ള സാധ്യതകള്‍ അടഞ്ഞിരിക്കുകയാണ്. ഇനി എന്ത് എന്നറിയില്ലെന്നും ആയിഷ പറയുന്നു. ഫോട്ടോ: TCC CKD Ukrain News യുക്രെയ്​ൻ യുദ്ധ മേഖലയിലെ ഹര്‍കീവില്‍ മിര്‍ ഹോട്ടല്‍ ബംഗറില്‍ കഴിയുന്ന ഇന്ത്യൻ വിദ്യാർഥികൾ ഫോട്ടോ: TCC CKD Ukrain Twins യുക്രെയ്​നിൽ കഴിയുന്ന അഞ്ജനയും അഞ്ജലിയും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.