അറസ്റ്റിലായ പ്രതികൾ
Posted On
date_range Updated On
date_range ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍
ആമ്പല്ലൂര്‍: സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ ബൈക്കിലെത്തി മാല പൊട്ടിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍.മലപ്പുറം പയ്യനാട് മേലേക്കുടി ഷിയാസ് (25), മഞ്ചേരി സ്വദേശി കടവില്‍ നിസാര്‍ (31) എന്നിവരെയാണ് പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.നന്തിക്കരയില്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലാണ് പ്രതികളെ പിടികൂടിയത്.
ദേശീയപാതയോരത്തെ നിരീക്ഷണ കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായമായത്.ഒല്ലൂര്‍, പേരാമംഗലം, ആളൂര്‍, മലമ്പുഴ, കോഴിക്കോട് സ്റ്റേഷനുകളിലും പ്രതികളുടെ പേരിൽ സമാന കേസുകളുണ്ട്. പ്രതികളെ നന്തിക്കരയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. പുതുക്കാട് എസ്.എച്ച്.ഒ ടി.എന്‍. ഉണ്ണികൃഷ്ണന്‍, എസ്.ഐ രാമചന്ദ്രന്‍, അസി. എസ്.ഐ ഡെന്നിസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.