Posted On
date_range Updated On
date_range രണ്ട് കിലോ കഞ്ചാവുമായി രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ പിടിയിൽ
വേങ്ങര: രണ്ട് കിലോഗ്രാമോളം കഞ്ചാവ് കൈവശം വെച്ച രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിലായി. ഊരകം വില്ലേജിൽ യാറംപടിയിൽ ആലിപ്പറമ്പിൽ കോയ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശി ബിനോദ് ലെറ്റ് (33), ബിഹാർ സ്വദേശി അഖിലേഷ് കുമാർ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. ആസിഫ് ഇക്ബാൽ, പ്രിവെന്റിവ് ഓഫിസർ പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ വിനീത്, വിപിൻ, വനിത സിവിൽ എക്സൈസ് ഓഫിസർ ധന്യ, എക്സൈസ് ഡ്രൈവർ മുഹമ്മദ് നിസാർ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.