മലപ്പുറം: കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച മുതൽ ജില്ലയിൽ ട്രിപ്പ്ൾ ലോക്ഡൗൺ ഏർപ്പെടുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തീവ്ര രോഗബാധിത മേഖലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളാണിത്.
ഇതിെൻറ ഭാഗമായി രോഗബാധിത മേഖലയില്‍ ആരും പ്രവേശിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തുക, രോഗബാധിതരുടെ സമ്പര്‍ക്കം കൂടുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക, രോഗം ബാധിച്ചവര്‍ വീടുകളില്‍ തന്നെ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയ നടപടികളാണ് പ്രധാനമായും സ്വീകരിക്കുക.
ലോക്ഡൗണിലുള്ള ഇളവുകൾ പോലും ട്രിപ്പ്ൾ ലോക്ഡൗണിൽ ഉണ്ടാവില്ല. കർശനമായ പരിശോധനകൾക്ക് ശേഷമായിരിക്കും വാഹനങ്ങൾ കടത്തിവിടുക. പല വഴിയിലൂടെ ഒരു പ്രദേശത്ത് എത്താന്‍ സാധിക്കുന്നത് ഒഴിവാക്കും.
അവശ്യ സേവനങ്ങൾ ലഭ്യമാകുമെങ്കിലും കൂടുതൽ നിയന്ത്രണങ്ങളുണ്ടായേക്കും. പലചരക്ക് കടകൾ, പച്ചക്കറി കടകള്‍, മെഡിക്കൽ േഷാപ്പുകൾ, ആശുപത്രികൾ, ബാങ്കുകള്‍ തുടങ്ങിയവ പ്രവർത്തിക്കാൻ അനുവദിക്കും. ഇതുസംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങൾ ശനിയാഴ്ച ലഭ്യമാവുമെന്ന് ജില്ല പൊലീസ് സുജിത് ദാസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.