വീട് നിർമാണം മുടങ്ങിയതിനാൽ പ്ലാസ്റ്റിക് ഷെഡിൽ കഴിയുന്ന മനോജിന്‍റെ കുടുംബം
കാളികാവ്: വീട് നിർമാണത്തിന് സർക്കാർ നൽകിയ ഫണ്ട് അപര്യാപ്തമായതിനാൽ ആദിവാസികളുടെ വീട് നിർമാണം പാതിവഴിയിൽ. ഇതുകാരണം മഴയും വെയിലുമേറ്റ് പ്ലാസ്റ്റിക് ഷെഡിൽ കഴിഞ്ഞുകൂടുകയാണ് ആദിവാസി കുടുംബങ്ങൾ.
ഗ്രാമപഞ്ചായത്തിലെ കുറുക്കനങ്ങാടിയിലെ ഹെൽത്ത് സെന്‍ററിന് സമീപത്തെ പുള്ളിമാൻ തരിശ് മനോജിന്‍റെയും ഗോപാലന്‍റെയും കുടുംബങ്ങളാണ് ദുരിതത്തിൽ കഴിയുന്നത്. ഇതേ സ്ഥലത്തുള്ള ഷിജുവിനും കുടുംബത്തിനും സർക്കാർ ഒരുരൂപപോലും ഫണ്ട് നൽകിയിട്ടുമില്ല.15 വർഷത്തോളമായി ഈ മൂന്നുകുടുംബം ഇവിടെ താമസം തുടങ്ങിയിട്ട്. മൂന്നുവർഷം മുമ്പാണ് രണ്ടുകുടുംബത്തിന് മൂന്നുലക്ഷം രൂപ വീതം ഐ.ടി.ഡി.പി വീട് നിർമാണത്തിന് ഫണ്ട് അനുവദിച്ചത്.
ഇവിടേക്ക് റോഡ് ഇല്ലാതിരുന്നതിനാൽ വീടിനാവശ്യമുള്ള മുഴുവൻ വസ്തുക്കളും മെയിൻ റോഡിൽനിന്ന് തലച്ചുമടായി സ്ഥലത്തെത്തിക്കേണ്ടിവന്നു. അതിനാൽ പ്രവൃത്തിക്ക് ഫണ്ട് തികയാതെ വന്നു.കിട്ടിയ മൂന്ന് ലക്ഷംകൊണ്ട് വീടിന്‍റെ പകുതി പണിപോലും തീർക്കാൻ കഴിയാത്തതാണ് പ്രശ്നം. ഗോപാലെന്‍റ വീട് മെയിൻ സ്ലാബ് വരെ പണി പൂർത്തിയായി. മനോജിന്‍റെ വീടിന്‍റെ തറയുടെ പണിയും കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.